അക്ഷരം പുരസ്ക്കാര ജേതാവിനെ അനുമോദിച്ചു

കൊയിലാണ്ടി: ചേമഞ്ചേരിയിലെ ആധാരം എഴുത്തുകാരനും കടത്ത്തോണി എന്ന കഥാ സമാഹാരത്തിന് വൈക്കം മുഹമ്മദ് ബഷീർ സ്മാരക പുരസ്ക്കാര ജേതാവുമായ പ്രദീപ് കുമാർ ചേലിയയെ ആധാരം എഴുത്ത് അസോസിയേഷൻ ചേമഞ്ചേരി യൂണിറ്റ് കമ്മറ്റി അനുമോദിച്ചു. സാഹിത്യകാരൻ എം.വി.എസ് പൂക്കാട് ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ജി.കെ ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു.
കവി സത്യചന്ദ്രൻ പൊയിൽക്കാവ് മൊമന്റോ നൽകി. സി. വിജയൻ, ഗിരിജാലയം രാമചന്ദ്രൻ, ബാറോളി സുകുമാരൻ, വി.ടി നാരായണൻ, സി. രാജൻ, കെ.എം ഷിബു, ബീന ഇ.എം, ദേവദാസൻ എളാട്ടേരി, പി.പി രാഗേഷ്, എന്നിവർ സംസാരിച്ചു. വി.എം. ദേവദാസൻ സ്വാഗതവും, ടി. രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.

