അക്കാദമിക് മാസ്റ്റര്‍പ്ലാന്‍ പ്രകാശനം ചെയ്തു

കൊയിലാണ്ടി: പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായുള്ള നഗരസഭാതല അക്കാദമിക് മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം നടന്നു. വൈവിധ്യമാര്‍ന്ന അക്കാദമിക് പദ്ധതികള്‍ പതിനാറ് മേഖലകളാക്കി തിരിച്ചുകൊണ്ടുള്ള കൊയിലാണ്ടി ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ മാസ്റ്റര്‍പ്ലാന്‍ പ്രകാശനം നഗരസഭ ചെയര്‍മാന്‍ അഡ്വ; കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്‍ കെ.ഷിജു അദ്ധ്യക്ഷനായിരുന്നു.
നഗരസഭാംഗം സി.കെ. സലീന, ബി.പി.ഒ. എം.ജി.ബല്‍രാജ്, എ.പി. പ്രബീത്, മു സ്സ മേക്കുന്നത്ത്, ജി.കെ.വേണു, ആര്‍. എം. രാജന്‍, അന്‍സാര്‍ കൊല്ലം, പി.രാജേഷ് കുമാര്‍, ടി.പി. അബ്ദുള്‍കരീം എന്നിവര്‍ സംസാരിച്ചു. എ.സജീവ് കുമാര്‍ സ്വാഗതവും, ഡോ.പി.കെ.ഷാജി നന്ദിയും പറഞ്ഞു.
