KOYILANDY DIARY.COM

The Perfect News Portal

അംജത് അലി ഖാന് സംസ്ഥാനത്ത് സംഗീത വിദ്യാലയം തുടങ്ങാന്‍ സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുo; മുഖ്യമന്ത്രി

തിരുവനന്തപുരം> പ്രശസ്ത സംഗീതഞ്ജന്‍ ഉസ്താദ് അംജത് അലി ഖാന് സംസ്ഥാനത്ത് സംഗീത വിദ്യാലയം തുടങ്ങാന്‍ സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒരേ മനസാണ്. അംജത് അലി ഖാന്റെ സേവനം ഉപയോഗപെടുത്താന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും അതേസമയം സംഗീത വിദ്യാലയത്തിന് ഭൂമി നല്‍കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വേണമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

അംജത് അലി ഖാന് സംഗീത വിദ്യാലയം തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുഖ്യമന്ത്രിയും മന്ത്രി എ സി മൊയ്‌തീനും മറുപടി പറഞ്ഞു.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്തെ എല്ലാ ഭൂമി ഇടപാടുകളും മന്ത്രിസഭാ ഉപസമിതി അന്വേഷിച്ചു വരികയാണ്. സംഗീത വിദ്യാലയത്തിന് ഭൂമി അനുവദിച്ചതും അതിന്റെ ഭാഗമായി അന്വേഷിക്കും.അംജത് അലി ഖാന്‍, ഭാര്യ, മക്കളായ അമന്‍, അയാന്‍ എന്നിവര്‍ക്ക് പുറമെ സൂര്യ കൃഷ്ണമൂര്‍ത്തി, പി വി കൃഷ്ണന്‍ നായര്‍, ഷെയ്ഖ് പരീത് എന്നിവര്‍ അംഗങ്ങളായ ട്രസ്റ്റിനാണ്  യുഡിഎഫ് സര്‍ക്കാര്‍ ഭൂമി അനുവദിച്ചത്. ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് ഷെയ്ഖ് പരീത് ട്രസ്റ്റില്‍ അംഗമായിട്ടുള്ളത്. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ വീട്ടഡ്രസിലാണ് ട്രസ്റ്റ് രജിസ്ട്രര്‍ ചെയ്തിട്ടുള്ളതെന്നും മന്ത്രി എ സി മൊയ്‌തീന്‍ പറഞ്ഞു.

Advertisements

അതേസമയം റബര്‍ വിലയിടിവ് പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ചൂണ്ടിക്കാട്ടി നിയമസഭയില്‍ കേരളാ കോണ്‍ഗ്രസ് എം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. പാര്‍ട്ടി നിയമസഭാ കക്ഷി നേതാവ് കെ എം മാണിയാണ് നോട്ടീസ് നല്‍കിയത്.

റബറിന്റെ വിലയിടിവ് കാരണം കേന്ദ്ര സര്‍ക്കാരും ലോക വ്യാപാര സംഘടനയുടെ കരാറുമാണെന്ന് കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ മറുപടി നല്‍കി. വില സ്ഥിരത ഉറപ്പാക്കുന്നതിന് മുഖ്യമന്ത്രി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും. റബര്‍ വിലസ്ഥിരതാ ഫണ്ട് പദ്ധതി നല്ല നിലയില്‍ പുരോഗമിക്കുന്നുണ്ട്. 500 കോടി രൂപ ഫണ്ടിനായി വകയിരുത്തിയിട്ടുണ്ട്. ഇതില്‍ 283 കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കിയെന്നും മന്ത്രി അറിയിച്ചു. തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭയില്‍നിന്നിറങ്ങി പോയി.
 

Share news

Leave a Reply

Your email address will not be published. Required fields are marked *