അംഗൻവാടി കലോത്സവം

കൊയിലാണ്ടി: നഗരസഭ 31 ാം ഡിവിഷൻ കോതമംഗലം തച്ചംവെള്ളി മീത്തൽ അംഗൻവാടി കലോത്സവം വിപുലമായി കൊണ്ടാടി. കോതമംഗലം ജി.എല്‍.പി. സ്കൂളിൽ നടന്ന പരിപാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ എസ്. കെ. വിനോദ് അദ്ധ്യക്ഷതവഹിച്ചു.
നഗരസഭാ കൗൺസിലർ രമ്യ, അനിത പി. പി. (CDPO), വസന്ത (സൂപ്പർവൈസർ), മുൻ കൗൺസിലർമാരായ സുജാത, ചെറുവക്കാട്ട് രാമൻ, കായലാട്ട് ഗിരിജ തുടങ്ങിയവർ ആശംസകൾ നേർന്നു. എം. നാരായണൻ സ്വാഗതവും, കെ. ശോഭ നന്ദിയും പറഞ്ഞു.

