KOYILANDY DIARY.COM

The Perfect News Portal

സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കമ്മ്യൂൺ കൊയിലാണ്ടി ചാപ്റ്റർ ഉദ്ഘാടനം ചെയ്തു

.
കൊയിലാണ്ടി: കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് റിട്ട. അധ്യാപക, അനധ്യാപക, പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ (ഇസെഡ് ജി. സി. കമ്മ്യൂൺ) കൊയിലാണ്ടി ചാപ്റ്റർ കനകാലയത്തിൽ ഡോ. ടി. രാമചന്ദ്രൻ (കമ്മ്യൂൺ ചെയർമാൻ) ഉദ്ഘാടനം ചെയ്തു. ഡോ. ഇ. സുകുമാരൻ അധ്യക്ഷത വഹിച്ചു.
എ. ജിനൻ (സെക്രട്ടറി), കെ. എൻ. ഗോപിനാഥൻ, ശശിധരൻ പുല്ലങ്കോട്, എ. സുന്ദരൻ, ശശികുമാർ കാവാട്ട്, എൻ. വി. വത്സൻ, വായനാരി വിനോദ്, ഇ. കെ. ശ്രീനിവാസൻ, ഗേളി നന്ദൻ, അംബുജം, ഇ. പത്മനാഭൻ, ഇ. സുകുമാരൻ നായർ, പി. കെ. നാരായണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഡോ. ഇ. സുകുമാരൻ, പി. വത്സല (രക്ഷാധികാരികൾ), പ്രസിഡണ്ട് ഇ. കെ. ശ്രീനിവാസൻ, വൈസ് പ്രസിഡണ്ട് ഗേളി നന്ദൻ, സെക്രട്ടറി ഇ. പത്മനാഭൻ, ജോ. സെക്രട്ടറിമാർ അരവിന്ദൻ പി. കെ, വിനയൻ കെ. കെ, സി. ഖജാൻജി കെ. മനോജ്  എന്നിവരെ തിരഞ്ഞെടുത്തു.
Share news