ദേശീയ പാതയുടെ തകർച്ചയിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് നേതൃത്വത്തിൽ നന്തി മേൽപ്പാലം ഉപരോധിച്ചു

കൊയിലാണ്ടി: ദേശീയ പാതയുടെ തകർച്ചയിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് നേതൃത്വത്തിൽ നന്തി മേൽപ്പാലം ഉപരോധിച്ചു. യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി കെ.കെ. റിയാസ്, ഉൽഘാടനം ചെയ്തു. പി.കെ. മുഹമ്മദാലി, ഒ.കെ കാസിം, റഫീഖ് ഇയ്യക്കണ്ടി, റനീൻ അഷറഫ്, ഫിനാൻ, നിഷാദ് നേതൃത്വം നിൽകി. ഉപരോധത്തെന തുടർന്ന് ദേശീയ പാതയിൽ ഗതാഗത തടസ്സമുണ്ടായി. തുടർന്ന് കൊയിലാണ്ടി പോലീസിന്റെ നേതൃത്വത്തിൽ പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
