കേന്ദ്ര ബജറ്റിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

കേന്ദ്ര ബജറ്റിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. കേരളത്തോടുള്ള അവഗണനയിൽ പ്രേതിഷേധിച്ചു യൂത്ത് കോൺഗ്രസ് കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മറ്റി കൊയിലാണ്ടി പോസ്റ്റ് ഓഫീസിൽ വെച്ചു കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കേരളത്തിന്റെ ഭുപടം അയച്ചു പ്രേതിഷേധിച്ചു. പ്രതിഷേധം സംഗമം യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എം കെ സായിഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് നിഹാൽ അധ്യക്ഷത വഹിച്ചു.

നിയോജകമണ്ഡലം പ്രസിഡണ്ട് താൻഹിർ കൊല്ലം, വൈസ് പ്രസിഡണ്ട് റാഷിദ് മുത്താമ്പി, റിയാസ് കണയങ്കോട്, ജൂബിക സജിത്ത്, മിഥുൻ പെരുവട്ടൂർ, ഷംനാസ് എം പി, ഷഹാന അഫ്സൽ, അബ്ദുറഹ്മാൻ, ഫഹദ് സി കെ തുടങ്ങിയവർ നേതൃതം നൽകി.
