KOYILANDY DIARY.COM

The Perfect News Portal

ലഹരിമാഫിയക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധ സംഗമം

കൊയിലാണ്ടിയിലെ ലഹരിമാഫിയക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നടന്ന പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും തഴച്ച് വളരുന്ന ലഹരി മാഫിയയെ ഇല്ലാതാക്കാൻ പോലീസ് നടപടി സ്വീകരിക്കണം. രാഹുൽ മാങ്കുട്ടത്തിൽ പറഞ്ഞു.
ലഹരി മാഫിയയെ തുരത്താൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് തെൻഹീർ കൊല്ലം അധ്യക്ഷനായി. ജില്ല പ്രസിഡണ്ട് ആർ. ഷഹിൻ, ജില്ല സെക്രട്ടറിമാരായ എം. കെ. സായീഷ്, ജെറിൽ ബോസ്. സി.ടി തുടങ്ങിയവർ സംസാരിച്ചു.
റാഷിദ്‌ മുത്താമ്പി, ധീരജ് പടിക്കലക്കണ്ടി, ദൃശ്യ എം, ഷംനാസ് എം. പി, മുഹമ്മദ് നിഹാൽ, റംഷീദ് കാപ്പാട്, നിംനാസ്. എം, നിഖിൽ കെ വി, സജിത്ത് കാവും വട്ടം, അഭിനവ് കണക്കശ്ശേരി, ആദർശ് കെ എം എന്നിവർ നേതൃത്വം നൽകി.
Share news