ബിവറേജസിൽ നിന്ന് മദ്യം മോഷ്ടിച്ച യുവാവ് പിടിയില്‍
.
കോഴിക്കോട്: ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യം മോഷ്ടിച്ച യുവാവ് പിടിയില്‍. കോഴിക്കോട് ചേളന്നൂര്‍ സ്വദേശിയായ തേനാടത്ത് പറമ്പില്‍ വിജീഷി (38) നെയാണ് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. കക്കോടിയിലെ ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നാണ് ഇയാള്‍ മദ്യക്കുപ്പി മോഷ്ടിക്കാന്‍ ശ്രമിച്ചത്. സ്ഥാപനത്തിലെ ജീവനക്കാര്‍ തന്നെയാണ് വിജീഷിനെ പിടികൂടിയത്.

വൈകിട്ടോടെയാണ് മോഷണശ്രമം നടന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ കയ്യോടെ പിടികൂടുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസെത്തി വിജീഷിനെ അറസ്റ്റ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ഇതിനുമുമ്പും ഇയാള്‍ മദ്യം മോഷ്ടിച്ചതായി വെളിപ്പെടുത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ സംഭവം ശരിയാണെന്ന് വ്യകതമായി. ഇയാളെ കോടതിയില്‍ ഹാജരാക്കി.




