KOYILANDY DIARY.COM

The Perfect News Portal

ലോഡ്ജിന്റെ പാർക്കിങ്ങിൽ നിർത്തിയിട്ട ബൈക്ക് മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ

.
കോഴിക്കോട്: ലോഡ്ജിന്റെ പാർക്കിങ്ങിൽ നിർത്തിയിട്ട ബൈക്ക് മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. മൂടാടി സ്വദേശി നന്തി കാവാലംകുന്ന് വീട്ടിൽ ജസീൽ ജമാൽ പി കെ (26)നെ ആണ് കോഴിക്കോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ 7-ാം തീയതിയാണ് സംഭവം. റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിന്റെ പാർക്കിങ്ങിൽ നിന്നാണ് കുന്ദമംഗലം സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ചത്. മോഷണം നടത്തിയ ബൈക്ക് ഉടമയുടെ പരാതിയിൽ അന്വേഷണം നടത്തി വരവേ ബൈക്ക് റിപ്പയർ ഷോപ്പിൽ കൊടുത്ത് ലോക്ക് മാറ്റാൻ ആവശ്യപ്പെട്ട പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കട ഉടമ പോലീസിന് വിവരം നൽകുകയും എറണാകുളത്തു നിന്നും ബൈക്ക് കണ്ടെത്തുകയായിരുന്നു.
ടൗൺ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ ലിജോ ജോസ്, ആഷ്ലി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ധർമ്മദാസ്, ജയേഷ്, സിവിൽ പോലീസ് ഓഫീസർ ഷിജു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. അറസ്റ്റിലായ പ്രതിക്ക് മോഷണ കുറ്റം കൂടാതെ കോഴിക്കോട് കസബ, കൊയിലാണ്ടി എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായി നിരോധിത ലഹരി  ഉൽപ്പന്നങ്ങളുടെ വില്പന, ഉപയോഗം, പോക്സോ, പൊതുസ്ഥലത്ത് കലഹം ഉണ്ടാക്കൽ എന്നിങ്ങനെ നിരവധി കേസുകളുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
Share news
error: Content is protected !!