KOYILANDY DIARY.COM

The Perfect News Portal

ഇന്നലെ ചെങ്ങോട്ടുകാവിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു

കൊയിലാണ്ടി: ഇന്നലെ ചെങ്ങോട്ടുകാവിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെങ്ങോട്ടുകാവ് ജീസസ് ഹൗസിൽ ജീവരാഗ് (49) മരണപ്പെട്ടു. പരേതനായ കാര്യാവിൽ ചന്ദ്രശേഖരൻ മാസ്റ്ററുടെയും സുശീലാമ്മയുടെ മകനാണ്. ഇന്നലെ വൈകീട്ട് ചെങ്ങോട്ടുകാവിൽ ബൈക്കിൽ സഞ്ചരിക്കവെ കോഴിക്കോട് – കണ്ണൂർ റൂട്ടിലോടുന്ന വിക്രാന്ത് ബസ്സിടിച്ച് പരിക്കേൽക്കുകയായിരുന്നു.

 

അതേ ബസിൽതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചതിനുശേഷം പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെയാണ് ഇന്ന് മരണം സംഭവിച്ചത്. ഭാര്യ: ജസ്ന. മക്കൾ: ജീവ്ന, ജഗത്ചന്ദ്ര ജീവൻ. സഹോദരൻ: ജിതേന്ദു കുമാർ.

Share news