KOYILANDY DIARY.COM

The Perfect News Portal

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പൂനിയയും കോൺഗ്രസിൽ ചേർന്നു

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പൂനിയയും കോൺഗ്രസിൽ ചേർന്നു. ഇരുവരും കോൺഗ്രസ്‌ സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പവൻ ഖേര, ഹരിയാനയിലെ കോൺഗ്രസ്‌ നേതാക്കൾ എന്നിവർക്കൊപ്പം ദില്ലിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് വെച്ച് മാധ്യമങ്ങളെ കണ്ടു. ഇന്ന് കോൺഗ്രസിന് അഭിമാന ദിവസമാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.

 

 

“വിനേഷിന്റെ ജീവിത യാത്ര രാജ്യത്തിന് അറിയാം. കർഷകരുടെ സമരത്തിനൊപ്പം വിനേഷുണ്ടായിരുന്നു. ഇതൊക്കെയും തെളിയിക്കുന്നത് ഇവരുടെ സാമൂഹ്യ പ്രതിബദ്ധതയാണ്. കോൺഗ്രസിലേക്ക് എത്തുമ്പോൾ അത് അഭിമാന നിമിഷമാണ്. പാരീസ് ഒളിമ്പിക്സിലെ വിനേഷിന്റെ അയോഗ്യത രാജ്യത്ത് വേദനയുണ്ടാക്കി.” കെ സി വേണുഗോപാൽ പറഞ്ഞു.

 

കോൺഗ്രസ് പാർട്ടിക്ക് നന്ദി പറയുന്നുവെന്നും അഭിമാനം തോന്നുന്നുവെന്നും വിനേഷ് പ്രതികരിച്ചു. “ഒളിമ്പിക്സിൽ പരമാവധി പ്രകടനം കാഴ്ചവെച്ചു. എന്നാൽ വിജയിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ രാജ്യത്തെ സേവിക്കാൻ നിയോഗിച്ചു. താൻ രാഷ്ട്രീയം കളിക്കുകയാണെന്ന് ബി ജെ പി പ്രചരിപ്പിച്ചു. ഒളിമ്പിക്സ് ഫൈനലിൽ എന്ത് സംഭവിച്ചതെന്ന് താൻ പിന്നീട് സംസാരിക്കും. അതിൽ പ്രതികരിക്കാൻ മാനസികമായി തയ്യാറാകേണ്ടതുണ്ട്. തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നത് കോൺഗ്രസ് തെരെഞ്ഞെടുപ്പ് സമിതി തീരുമാനിക്കും”- വിനേഷ് പറഞ്ഞു.

Advertisements

 

അതേസമയം റയിൽവേ ജോലി രാജിവെച്ചതിൽ വിനേഷിന് റെയിൽവേ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. പ്രതിപക്ഷ നേതാവിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ വന്നതിന് പിന്നാലയാണ് ഇത്. റെയിൽവേയിലെ ജോലി അഭിമാനകരമായിരുന്നുവെന്നും രാജിവെക്കാനുള്ള തീരുമാനം സ്വയം തിരഞ്ഞെടുത്തതാണെന്നും രാജ്യസേവനത്തിനായി റെയിൽവേ നൽകിയ അവസരത്തിന് കടപ്പെട്ടിരിക്കുന്നു എന്നും വിനേഷ് പ്രതികരിച്ചിരുന്നു.

Share news