വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ലോക അറബി ഭാഷാ ദിനം ആചരിച്ചു
ലോക അറബി ഭാഷാ ദിനം ആചരിച്ചു. ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിവിധ പരിപാടികളോടെ ലോക അറബി ഭാഷാ ദിനം ആചരിച്ചു. അറബിക് ഭാഷാ വിദഗ്ധൻ സി. ലുഖ്മാൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് അധ്യക്ഷയായി. അറബിക് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ ‘നിബ്റാസ് ‘ മാഗസിൻ സി.ലുഖ്മാൻ അറബിക് ക്ലബ്ബ് ലീഡർ ദിൽന ഖദീജക്ക് കൈമാറി.

വിവിധ അറബിക് മത്സര വിജയികൾക്ക് പി.ടി.എ. പ്രസിഡൻ്റ് പി.കെ. തുഷാര, വൈസ് പ്രസിഡൻ്റ് മൃദുല ചാത്തോത്ത് എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് അറബിക് അസംബ്ലി, വിവിധ അറബിക് കലാപരിപാടികൾ എന്നിവ അരങ്ങേറി. അറബിക് ക്ലബ്ബ് കൺവീനർ സി. ഖൈറുന്നിസാബി, സ്കൂൾ ലീഡർ കാർത്തിക പ്രഭീഷ്, എസ്.ആർ.ജി. കൺവീനർ പി.കെ. അബ്ദുറഹ്മാൻ, സ്കൂൾ ഡെപ്യൂട്ടി ലീഡർ ആയിഷ റിഫ, പി. നൂറുൽഫിദ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
