കൺമുന്നിൽ കൂട്ടത്തോടെ പിടഞ്ഞു ചത്തുവീണു തെരുവുനായ്ക്കൾ

കൺമുന്നിൽ കൂട്ടത്തോടെ പിടഞ്ഞു ചത്തുവീണു തെരുവുനായ്ക്കൾ. ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്ത് ആറാം വാർഡിലെ മങ്കയം ഭാഗത്താണ് തെരുവുനായ്ക്കൾ കൂട്ടത്തോടെ ചത്തുവീണത്. നായ്ക്കൾ കൺമുന്നിൽ പിടഞ്ഞുവീണു ചാവുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. 18 നായ്ക്കളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. വിജനമായ പ്രദേശങ്ങളിൽ ഇനിയും നായ്ക്കൾ ചത്തു കിടക്കുന്നുണ്ടാവുമോ എന്ന ആശങ്കയിലാണ് പ്രദേശ വാസികൾ.
മലമുകളിലും താഴ്‌വാരങ്ങളിലുമുള്ള ഒട്ടേറെ കുടുംബങ്ങൾ സ്വാഭാവിക ഉറവകളെയാണ് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ഇവിടെയും നായ്ക്കൾ വീണു ചത്തു കിടക്കുന്നുണ്ടാവുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.സാമൂഹികവിരുദ്ധർ വിഷം ചേർത്ത ഭക്ഷണം നൽകിയതാവാം കാരണമെന്ന് നാട്ടുകാർ പറഞ്ഞു. 2 ദിവസങ്ങളിലായാണു 18 നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തിയത്.

തെരുവു നായ്ക്കളെ വിഷം കൊടുത്തു കൊന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിട്ടുണ്ട്. നായ്ക്കളെ കുഴിച്ചിട്ട ഭാഗങ്ങൾ ആരോഗ്യ വകുപ്പ് വകുപ്പ് അധികൃതർ അണുവിമുക്തമാക്കിയതായി പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ ഷാജി കെ.പണിക്കർ അറിയിച്ചു.

