പാനൂരിൽ ഷാഫി പറമ്പിലിൻ്റെ റോഡ് ഷോയിൽ വനിത ലീഗിന് വിലക്ക്
 
        പാനൂരിൽ ഷാഫി പറമ്പിലിൻ്റെ റോഡ് ഷോയിൽ വനിത ലീഗിന് വിലക്ക്. ആഘോഷത്തിൽ അച്ചടക്കം വേണമെന്നാണ് നിർദേശം. ആവേശത്തിമിർപ്പിന് മതപരമായ നിയമം അനുവദിക്കുന്നില്ല എന്ന് ശബ്ദ സന്ദേശം. കൂത്തുപറമ്പ് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദിൻറേതാണ് സന്ദേശം. വനിത പ്രവർത്തകർ റോഡ് ഷോയിൽ അഭിവാദ്യം അർപ്പിച്ചാൽ മാത്രം മതിയെന്നും സന്ദേശത്തിൽ പറയുന്നു. പാനൂരിൽ വോട്ടെണ്ണൽ ദിനത്തിൽ വനിത പ്രവർത്തകർ നൃത്തം ചെയ്തിരുന്നു.


 
                        

 
                 
                