കൊച്ചിയില്‍ യുവതിയുടെ കൊലപാതകം: തന്നെപ്പറ്റി മോശമായി സംസാരിച്ചതിലുള്ള പക തീര്‍ത്തതെന്ന് പ്രതി

കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ കൊലപ്പെടുത്തിയത് തന്നെപ്പറ്റി മോശമായി പറഞ്ഞതിലുള്ള പക മൂലമെന്ന് പ്രതി നൗഷീദ്. ഇന്നലെ രാത്രിയാണ് കലൂരിലെ ഹോട്ടല്‍ മുറിയില്‍ ചങ്ങനാശേരി സ്വദേശിയായ രേഷ്മ കുത്തേറ്റ് മരിച്ചത്.

തന്റെ ശാരീരികസ്ഥിതിയെ കുറിച്ച് സുഹൃത്തുക്കളോട് യുവതി അപകീര്‍ത്തികരമായി പറഞ്ഞു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് പ്രതിയുടെ മൊഴി. ശാരീരികാസ്ഥയെ കുറിച്ച് മോശമായി പറയരുതെന്ന് ആവര്‍ത്തിച്ചിട്ടും മോശമായി സുഹൃത്തുക്കളോട് പറയുകയായിരുന്നുവെന്ന് നൗഷീദ് പറഞ്ഞു. കോഴിക്കോട് ബാലുശേരി സ്വദേശിയാണ് നൗഷീദ്.

കഴുത്തിന് പുറകില്‍ കുത്തേറ്റ രേഷ്മ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് നൗഷീദ് രേഷ്മയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് വിളിച്ചുവരുത്തിയതെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു.

