KOYILANDY DIARY.COM

The Perfect News Portal

ജനം സിപിഐ(എം) നിലപാടിനൊപ്പം; മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌

കോഴിക്കോട്: ഏക സിവിൽ കോഡ് സംബന്ധിച്ച് സിപിഐ എമ്മും എൽഡിഎഫും സ്വീകരിച്ച നിലപാടിനൊപ്പമാണ് കേരളമെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. കോൺഗ്രസിലെ ചില നേതാക്കൾ എടുക്കുന്ന സമീപനത്തോട് കോൺഗ്രസിന് ഒപ്പം നിൽക്കുന്ന ജനങ്ങൾക്കും ജനപ്രതിനിധികൾക്കും വലിയ എതിർപ്പുണ്ട്. 
ഏക സിവിൽ കോഡ് സംബന്ധിച്ച് നടത്തുന്ന സെമിനാറിന്റെ രാഷ്ട്രീയ പ്രാധാന്യം കണക്കാക്കിയാണ് ലീഗിനെ ക്ഷണിച്ചത്. ലീഗ് എന്ത് നിലപാട് സ്വീകരിക്കുമെന്നോർത്ത് കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ കുറച്ചുദിവസമായി കരഞ്ഞുവിളിച്ച് നടക്കുകയായിരുന്നു.  ഏക സിവിൽ കോഡ് സംബന്ധിച്ച് എന്തെങ്കിലും ഒരു വാക്ക് പറയാൻ കോൺഗ്രസ് നേതാക്കൾ ദിവസങ്ങളെടുത്തു.
ഹൈക്കമാൻഡുമായി ആലോചിക്കണം എന്നാണ് കെപിസിസി പ്രസിഡണ്ട് പറഞ്ഞത്. ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്നിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞത് ഹൈക്കമാൻഡുമായി ആ ലോചിച്ചിട്ടല്ല. പ്രതിപക്ഷ നേതാവ് സവർക്കറുടെ ഫോട്ടോക്കുമുമ്പിൽ വിളക്കുകൊളുത്തി പ്രാർഥിച്ചത് ഹൈക്കമാൻഡുമായി ആലോചിച്ചിട്ടല്ല. ഇന്ത്യയിലെ ഒരു കോൺഗ്രസ് നേതാവിനെയും ധൈര്യമായി ഈ സെമിനാറിലേക്ക് വിളിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു.

 

Share news