KOYILANDY DIARY.COM

The Perfect News Portal

അതിരപ്പള്ളി തുമ്പൂര്‍മുഴിയില്‍ കാട്ടാന ആക്രമണം; ചായക്കട തകർത്തു

അതിരപ്പള്ളി: ചാലക്കുടി അതിരപ്പള്ളി തുമ്പൂര്‍മുഴിയില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ചായക്കട തകർത്തു. ചായക്കടയിലെ സാധനസാമഗ്രികള്‍ വലിച്ചിടുകയും ഗ്രില്ല് തകര്‍ക്കുകയും ചെയ്തു. ഇന്ന് പുലർച്ചെയായിരുന്നു ആക്രമണം. കൊന്നക്കുഴി സ്വദേശിനി സുഹറയുടെ കടയാണ് ആനക്കൂട്ടം തകര്‍ത്തത്. ആറ് ആനകള്‍ അടങ്ങുന്ന കൂട്ടമാണ് കടയുടെ ഭാഗത്ത് എത്തിയത്. 

Share news