KOYILANDY DIARY.COM

The Perfect News Portal

കാട്ടുപന്നികള്‍ ജനവാസമേഖലയില്‍; രണ്ട് കടകള്‍ തകര്‍ത്തു

തിരുവനന്തപുരം വെള്ളറടയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിരവധി കടകള്‍ക്ക് കേടുപാട്. ഇന്നലെ വൈകീട്ട് ആറുമണിയോടെയായിരുന്നു നാലു പന്നികള്‍ ജനവാസമേഖലയിലിറങ്ങിയത്. രണ്ടു കടകള്‍ കാട്ടുപന്നികള്‍ അക്രമിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. പലവ്യഞ്ജനങ്ങള്‍ വില്‍ക്കുന്ന കടയില്‍ പന്നികള്‍ നാശമുണ്ടാക്കി.

 

 

വെള്ളറട മേഖലയില്‍ സമീപകാലത്ത് മാലിന്യ നിക്ഷേപം കൂടുകയാണെന്നും, ഈ മാലിന്യം തേടിയാണ് കാട്ടുപന്നികള്‍ കൂട്ടത്തോടെ എത്തുന്നതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. വിജയ് അക്വേറിയം എന്ന കടയില്‍ കയറിയ പന്നികള്‍ കടയിലുള്ള അക്വേറിയം കുത്തിമറിച്ചിട്ട് നശിപ്പിച്ചു. തുടര്‍ന്ന് സമീപത്തെ കിങ്സ് മൊബൈല്‍ ഷോപ്പിലും കയറി അക്രമം നടത്തി. ഷോപ്പ് ഉടമ സുധീറിനെ പന്നികള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു.

 

Share news