KOYILANDY DIARY.COM

The Perfect News Portal

നാദാപുരത്ത് കാട്ടുപന്നി കാറിനടിയിൽ കുടുങ്ങി; പുറത്തിറങ്ങാൻ കഴിയാതെ കുടുംബം

.

കോഴിക്കോട് നാദാപുരത്ത് കാട്ടുപന്നി കാറിനടിയിൽ കുടുങ്ങി. ഇതിനെ തുടർന്ന് കാറിൽ സഞ്ചരിച്ചിരുന്ന കുടുംബത്തിന് പുറത്തിറങ്ങാൻ കഴിയാതെയായി. തുടർന്ന് പൊലീസും, നാട്ടുകാരും, ഫയർഫോഴ്സും, വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കാറിനുള്ളിൽ കുടുങ്ങിയവരെ രക്ഷിച്ചു.

 

ഞായറാഴ്ച രാത്രി പതിനാെന്നരയോടെയാണ് സംഭവം ഉണ്ടായത്. നാദാപുരം- പെരിങ്ങത്തൂർ സംസ്ഥാന പാതയിൽ ചേറ്റു വെട്ടിയിലാണ് കൊടുവള്ളി സ്വദേശികളായ കുടുംബം അപകടത്തിൽ പെട്ടത്. ഇവർ സഞ്ചരിച്ച കാറിനെ പത്തോളം വരുന്ന പന്നിക്കൂട്ടങ്ങൾ മുറിച്ചു കടക്കുകയായിരുന്നു. ഇതിനിടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു കാട്ടുപന്നി കാറിനടിയിൽ പെടുകയായിരുന്നു.

Advertisements
Share news