KOYILANDY DIARY.COM

The Perfect News Portal

പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്; ഒരേ സമയം മൂന്ന് മെസേജുകള്‍ വരെ പിന്‍ ചെയ്യാം

പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്. ഒരേ സമയം മൂന്ന് മെസേജുകള്‍ വരെ പിന്‍ ചെയ്യാന്‍ ഉപയോക്താവിനെ അനുവദിക്കുന്ന ഫീച്ചറാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഒരു മെസേജ് മാത്രമേ പിന്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. പകരം ഒരു ചാറ്റില്‍ മൂന്ന് മെസേജുകള്‍ വരെ പിന്‍ ചെയ്ത് വെയ്ക്കാന്‍ കഴിയുന്നത് ഉപയോക്താവിന് ഏറെ പ്രയോജനം ചെയ്യുമെന്നാണ് വാട്സ്ആപ്പിന്റെ വിലയിരുത്തല്‍.

വരും ദിവസങ്ങളില്‍ തന്നെ ആന്‍ഡ്രോയിഡ്, ഐഒഎസ്, വെബ് വേര്‍ഷനുകളില്‍ ഇത് ലഭ്യമാവുമെന്നാണ് പ്രതീക്ഷ. ഇതുവഴി പ്രധാനപ്പെട്ട സന്ദേശങ്ങള്‍ എളുപ്പം കണ്ടെത്താന്‍ ഉപയോക്താവിന് സാധിക്കും. വാട്സ്ആപ്പ് സ്‌ക്രീനിന്റെ വലതുവശത്തുള്ള ത്രീ ഡോട്ട്സില്‍ പിന്‍ തെരഞ്ഞെടുത്ത് വേണം ഇത് ആക്ടീവാക്കാന്‍. എത്രനാള്‍ മെസേജ് പിന്‍ ചെയ്ത് വെയ്ക്കണമെന്ന് ഉപയോക്താവിന് മുന്‍കൂട്ടി തീരുമാനിക്കാന്‍ കഴിയും.

Share news