സംസ്ഥാനത്തെ ക്ഷേമ പെൻഷൻ 2000 രൂപയാക്കി വർദ്ധിപ്പിച്ചു
.
സംസ്ഥാനത്തെ ക്ഷേമ പെൻഷൻ 2000 രൂപയാക്കി വർദ്ധിപ്പിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗ തീരുമാനം മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിലൂടെ അറിയിക്കുകയായിരുന്നു. 1600 രൂപയിൽ നിന്നാണ് 400 രൂപ വർദ്ധിപ്പിച്ച് 2000 രൂപയാക്കി ഉയർത്തിയത്. ആശാവർക്കർമാർക്കുള്ള ഓണറേറിയം 1000 രൂപ വർദ്ധിപ്പിച്ചു. സ്ത്രീ സുരക്ഷക്കായി 1000 രൂപ പെൻഷൻ പ്രഖ്യാപിച്ചു. നെല്ലിൻ്റെ താങ്ങു വില 200 രൂപയാക്കി ഉയർത്തി. തുടങ്ങി നിരവധി ജനക്ഷേമ പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കുന്നത്. ജീവനക്കാരുടെ ഡിഎ വർദ്ധിപ്പിച്ചു.


മറ്റു പെൻഷനുകളിൽ ഉൾപ്പെട്ടിട്ടില്ലാത്ത് 35 വയസ്സുമുതൽ 60 വയസ്സുവരെയുള്ള പാവപ്പെട്ട സ്ത്രീകൾക്കാണ് പ്രതിമാസം 1000 രൂപ പെൻഷൻ പ്രഖ്യാപിച്ചത്. അംഗൻവാടി ഹെൽപ്പർമാർക്ക് 1000 രൂപ വർദ്ധിപ്പിച്ചു. ജീവനക്കാർക്കും യുവാക്കൾക്കും ഉൾപ്പെടെ എല്ലാമേഖലയിലുള്ളവർക്കും സർക്കാർ കരുതലായിരിക്കുകയാണ്. വാഗ്ദാനങ്ങൾ പൂർണ്ണമായും പാലിക്കുമെന്നും മുഖ്യമന്തി പറഞ്ഞു. എല്ലാ പ്രഖ്യാപനങ്ങളും നവംബർ 1 മുതൽ പ്രാബല്യത്തിൽവരുമെന്ന് മുഖ്യമന്ത്രി.

.




