ലഹരിക്കെതിരെ ശക്തമായി പോരാടും. KSSPU വനിതാവേദി

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റി അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു. സ്ത്രീ ശാക്തീകരണവും കേരള വികസനവും എന്ന വിഷയത്തിൽ സെമിനാർ നടന്നു. ബ്ലോക്ക് പ്രസിഡണ്ട് എൻ.കെ. മാരാർ ഉദ്ഘാടനം ചെയ്തു, വനിതാവേദി കൺവീനർ പി.എൻ ശാന്തമ്മടീച്ചർ അധ്യക്ഷത വഹിച്ചു. ലഹരിവിരുദ്ധ പോരാട്ടത്തിൽ KSSPU വനിതാ പ്രവർത്തകർ ശക്തമായി അണിചേരുമെന്ന് ദൃഢപ്രതിജ്ഞ ചെയ്തു.
.

.
കെ.ടി. ഉഷാകുമാരി മുഖ്യ പ്രഭാഷണം നടത്തി. സി. രാധ, ടി. സുരേന്ദ്രൻ, ചേനോത്ത് ഭാസ്ക്കരൻ, റജീന എം.കെ., യു.വസന്തറാണി, വി.എം ലീല ടീച്ചർ എന്നിവർ സംസാരിച്ചു.
