KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്തെ തെരുവുനായ വിഷയത്തില്‍ ശാശ്വത പരിഹാരം വേണം; സുപ്രീം കോടതി

കേരളത്തിലെ തെരുവുനായ വിഷയത്തില്‍ ശാശ്വത പരിഹാരം വേണമെന്ന് സുപ്രീംകോടതി. സംസ്ഥാന ബാലാവകാശ കമ്മീഷനും കണ്ണൂര്‍ ജില്ലാ പഞ്ചായത്തും സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. ഓഗസ്റ്റ് 16ന് ഹര്‍ജികള്‍ പരിഗണിക്കാന്‍ മാറ്റി.

സംസ്ഥാനത്ത് തെരുവുനായകളുടെ അക്രമം പ്രത്യേകിച്ച് കുട്ടികള്‍ക്കെതിരെ വര്‍ധിച്ചുവരികയാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. അക്രമകാരികളായ തെരുവുനായകളെ ദയാവധം നടത്താന്‍ അനുവദിക്കണമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തില്‍ പതിനൊന്നുകാരന്‍ ഉള്‍പ്പെടെ മരിച്ചിട്ടുണ്ടെന്നും തെരുവുനായ ശല്യത്തെ തുടര്‍ന്ന് ആറു സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണെന്നും ബാലാവകാശ കമ്മീഷന്‍ സൂപ്രീംകോടതിയെ അറിയിച്ചു.

Advertisements
Share news