വയനാട് ഡിസിസി പ്രസിഡണ്ട് എൻ ഡി അപ്പച്ചൻ രാജിവെച്ചു

വയനാട് ഡിസിസി പ്രസിഡണ്ട് എൻ ഡി അപ്പച്ചൻ രാജി വെച്ചു. എംഎൻ വിജയൻ്റെ ആത്മഹത്യയെ തുടർന്നുള്ള ഗുരുതരമായ ആരോപണങ്ങൾ ഉയരുകയും പല ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് രാജി വെച്ചത്. രാജിക്കത്ത് കെ.പിസിസിക്ക് കൈമാറി. രാജി കെപിസിസി ചോദിച്ചു വാങ്ങിയെന്നാണ് അറിയുന്നത്. രാജി ഉടൻതന്നെ സ്വീകരിച്ചുവെന്നും അറിയുന്നത്.
