‘ജലം ജീവിതം’ ബോധവൽക്കരണം: കൊയിലാണ്ടിയിൽ തെരുവുനാടകം അവതരിപ്പിച്ചു
കൊയിലാണ്ടി: ‘ജലം ജീവിതം’ ബോധവൽക്കരണം: കൊയിലാണ്ടിയിൽ തെരുവുനാടകം അവതരിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് വി എച്ച് എസ് ഇ, എൻ എസ് എസ് യൂണിറ്റും, തദ്ദേശസ്വയംഭരണ വകുപ്പ് അമൃത് മിഷനും സംയുക്തമായി സംസ്ഥാനത്തെ തെരഞ്ഞെടുത്ത നഗരപ്രദേശങ്ങളിലെ സ്കൂളുകളിൽ നടത്തുന്ന ‘ജലം ജീവിതം ‘പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടിയിൽ തെരുവുനാടകം അവതരിപ്പിച്ചു.

ജി വി എച്ച് എസ് എസ് ബാലുശ്ശേരി സ്കൂളിലെ എൻ എസ് എസ് വിദ്യാർത്ഥികളാണ് നാടകം അവതരിപ്പിച്ചത്. ജല ഗുണനിലവാര പരിശോധനയും നടത്തി. ജല ദുരുപയോഗത്തിനെതിരെയുള്ള സന്ദേശം ഉൾക്കൊള്ളുന്ന മെസ്സേജ് മിററും, ക്യാമ്പസ് ക്യാൻവാസും സ്കൂളിൽ സ്ഥാപിച്ചു. വാർഡ് കൗൺസിലർ എ. ലളിത എ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡണ്ട് ജയരാജ് പണിക്കർ അധ്യക്ഷത വഹിച്ചു.

പരിപാടിയിൽ പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ. പി ടി എ വൈസ് പ്രസി. പി. സുധീർ കുമാർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ലിജിന, അധ്യാപകരായ സിന്ധു, അഖിന എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
