കോരപ്പുഴയിൽ ഉത്രാടം നാളിൽ ജലോത്സവം
കൊയിലാണ്ടി: ഓണാഘോഷത്തോടനുബന്ധിച്ച് കോരപ്പുഴയിൽ ഉത്രാടം നാളിൽ ജലോത്സവം. കോരപ്പുഴയിലെ കലാസാംസ്കാരിക സംഘടനയായ സ്പൈമോക്കിൻറെ നേതൃത്വത്തിലാണ് ഉത്രാടം നാളിൽ ജലോത്സവം നടത്തുന്നത്.

മിനി മാരത്തോൺ തോണി തുഴയൽ മത്സരം, പൂക്കള മത്സരം, നാട്ടരങ്ങ് (സ്ത്രീകളുടെയും കുട്ടികളുടെയും കൗതുക മത്സരങ്ങൾ ഉൾപ്പെടുന്ന പരിപാടി) തിരുവാതിരകളി, ഒപ്പന, ദഫ് മുട്ട്, കളരിപ്പയറ്റ്, ചെണ്ടമേളം, കോൽക്കളി, സാംസ്കാരിക സമ്മേളനം, നൃത്ത നൃത്ത്യങ്ങൾ, കലാസന്ധ്യ, ഗാനമേള എന്നീ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. 25നുമുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ: 9961416111.
