പന്തലായനി ഈശ്വരൻ ചിറകുനി ഭാഗത്ത് വീടുകളിൽ വെള്ളംകയറി

കൊയിലാണ്ടി: പന്തലായനി ഈശ്വരൻ ചിറകുനി ഭാഗത്ത് വീടുകളിൽ വെള്ളംകയറി. ശക്തമായ മഴ ചെയ്ത് ചിറ നിറഞ്ഞ് കവിഞ്ഞതോടെയാണ് നാലോളം വീടുകളിൽ വെള്ളം കയറിയത്. ഈശ്വരൻ ചിറകുനി ലാലു വിന്റെ വീടും പരിസരവും വെളളത്തിൽ മുങ്ങിയിരിക്കുയാണ്. മലിനജലം കയറുന്നതായി വീട്ടുകാർ പറഞ്ഞു. ഇതേ അവസ്ഥയിൽ സമീപത്തെ നാലോളം വീടുകൾ വെള്ളം കയറി ദുരിതത്തിലായിരിക്കുകയാണ്. അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടായാൽ മാത്രമേ വെള്ളക്കെട്ട് പരിഹരിക്കാൻ സാധിക്കുകയുള്ളു.
