KOYILANDY DIARY.COM

The Perfect News Portal

ജപ്തി നടപടി ഒഴിവാക്കാൻ ജല അതോറിറ്റി അദാലത്ത് നടത്തുന്നു

കൊയിലാണ്ടി ജല അതോറിറ്റി, കൊയിലാണ്ടി സബ്‌ഡിവിഷൻ ഓഫീസിൻ്റെ പരിധിയിൽ വരുന്ന വാട്ടർ ചാർജ് കൂടിശ്ശിക വന്ന് കണക്ഷൻ വിച്ഛേദിക്കപ്പെട്ട് ജപ്തി നടപടികൾ നേരിടുന്ന ഉപഭോക്താക്കൾക്കായി റവന്യൂ റിക്കവറി അദാലത്ത് നടത്തുന്നു. മാർച്ച് 21 ന് രാവിലെ 10.30 മുതൽ കൊയിലാണ്ടി സിവിൽ സ്റ്റേഷനിലുള്ള താലൂക്ക് കോൺഫറൻസ് ഹാളിൽ അദാലത്ത് നടക്കുമെന്ന് കൊയിലാണ്ടി അസിസ്റ്റന്റ് എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
.
.
നിലവിൽ റവന്യൂ റിക്കവറി നടപടികൾ നേരിടുന്ന ഉപഭോക്താക്കൾ പ്രസ്‌തുത അദാലത്തിൽ ഹാജരാകുന്ന മുറയ്ക്ക് അർഹമായ ഇളവുകൾ കുടിശ്ശികയിൽ ലഭ്യമാക്കി നൽകുന്നതാണ്. അല്ലാത്ത പക്ഷം മുഴുവൻ കുടിശ്ശികയും പലിശ സഹിതം ഈടാക്കുന്നതാണ് പിന്നീട് ഇത് പോലെ അവസരം ലഭ്യമാകുന്നതല്ലെന്ന് അസിസ്റ്റന്റ്റ് എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Share news