30-ാം വാർഡ് കുടുംബ സംഗമവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു

കൊയിലാണ്ടി: 30-ാം വാർഡ് കോൺഗ്രസ് കുടുംബ സംഗമവും ഹെൽപ്പ് വിങ് ഫോർ സ്റ്റുഡൻ്റ്സ് കോതമംഗലം യൂണിറ്റിൻ്റെ പഠനോപകരണ വിതരണവും മുൻ കെ.പി.സി.സി പ്രസിഡൻ്റ് കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.കെ ദാമോദരൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ പി. രത്നവല്ലി ടീച്ചർ, കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മുരളീധരൻ തോറോത്ത്,
.

.
മുനിസിപ്പൽ കോർ കമ്മറ്റി ചെയർമാൻ ടി.പി കൃഷ്ണൻ, സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് അരുൺ മണമൽ, കൗൺസിലർമാരായ മനോജ് പയറ്റ് വളപ്പിൽ, ദൃശ്യ എം, അഡ്വ. പി.ടി ഉമേന്ദ്രൻ, കെ സുധാകരൻ, ബാബുരാജ് കെ.കെ, ലീല കോമത്ത് കര, ശിവൻ. സി.കെ, ദേവി ചുങ്കത്തലയ്ക്കൽ, ഇ വി രാജൻ, ശ്രീധരൻ കെ കെ എന്നിവർ സംസാരിച്ചു. 175 വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു.
