KOYILANDY DIARY.COM

The Perfect News Portal

വാളയാർ പീഡനകേസ്: കുട്ടികളുടെ മാതാപിതാക്കളെ പ്രതി ചേർത്ത് സിബിഐ

കൊച്ചി: വാളയാർ പീഡനകേസിൽ മാതാപിതാക്കൾക്കെതിരെ ബലാത്സം​ഗ പ്രേരണാ കുറ്റം ചുമത്തി സിബിഐ. അന്തിമ കുറ്റപത്രം എറണാകുളം സിബിഐ കോടതിയിൽ സമർപ്പിച്ചു. കേസ് അന്വേഷിച്ച തിരുവനന്തപുരം ക്രൈം യൂണിറ്റാണ് കുറ്റപത്രത്തിൽ മാതാപിതാക്കളെ പ്രതി ചേർത്തിരിക്കുന്നത്.

പീഡനവിവരം മറച്ചുവെച്ചന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പീഡനവിവരം അറിയാമായിരുന്നതായി മാതാപിതാക്കൾ നേരത്തെ സിബിഐക്ക് മൊഴി നൽകിയിരുന്നു. പോക്‌സോ, ഐപിസി നിയമങ്ങൾ അനുസരിച്ചാണ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്.

 

Share news