KOYILANDY DIARY.COM

The Perfect News Portal

വോയിസ്‌ ഓഫ് മുണ്ടോത്ത് ഫണ്ട്‌ സമാഹരണ സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് നടന്നു

വോയിസ്‌ ഓഫ് മുണ്ടോത്ത് ഫണ്ട്‌ സമാഹരണ സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് നടന്നു. കൊയിലാണ്ടി: വോയിസ്‌ ഓഫ് മുണ്ടോത്തിൻ്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് കിടപ്പ് രോഗികൾക്ക് ആവശ്യമായ സപ്പോർട്ടിങ്ങ് കെയർ ഉപകരണങ്ങൾ വാങ്ങിക്കുന്നതിനു വേണ്ടിയുള്ള ഫണ്ട്‌ സമാഹാരണത്തിന് ഒരുക്കിയ സമ്മാനക്കൂപ്പൺ പദ്ധതിയുടെ നറുക്കെടുപ്പ് നടന്നു.
മുണ്ടോത്ത് അങ്ങാടിയിൽ വെച്ച് ഉള്ളിയേരി ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് ബലരാമൻ മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു നറുക്കെടുപ്പ്. 9ാം വാർഡ് മെമ്പർ കെ. എം. സുധീഷ്, വിജയൻ മുണ്ടോത്ത്, ബാബു കുന്നത്ത്, ഇ. എം. ഗോപാലൻ എന്നിവർ ചടങ്ങിൽ പങ്കാളികളായി.
ഒന്നാം സമ്മാനമായ ഗോൾഡ് കോയിൻ അനുപമ ബാലുശ്ശേരി സ്വന്തമാക്കി. രണ്ടാം സമ്മാനമായ അയൺ ബോക്സ്‌ നാരായൺ ചാത്തൻ കുളത്തിൽ, മൂന്നാം സമ്മാനം ഷൈനി പറ്റാൻകോട്ട്, നാലാം സമ്മാനം ഷൈജു. വി. എം. എന്നിവർക്കും ലഭിച്ചു.
വിജയികൾക്കുള്ള സമ്മാനങ്ങൾ വോയിസ്‌ ഓഫ് മുണ്ടോത്ത്  ഓഫീസിൽ വെച്ച് കക്കഞ്ചേരി ജി. എൽ. പി. സ്കൂൾ പ്രധാന അദ്ധ്യാപകനായ മോഹൻദാസ് ടി. എം. നിർവഹിച്ചു. വോയിസ്‌ ഓഫ് മുണ്ടോത്ത് സെക്രട്ടറി ബിനോയ്‌. എ. എം. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അനൂപ് മുതുവാട്ട് മീത്തൽ സ്വാഗതവും നിധീഷ് നമ്പ്യാട്ടിയിൽ നന്ദിയും പറഞ്ഞു.
Share news