KOYILANDY DIARY.COM

The Perfect News Portal

VKTF – CITU സംസ്ഥാന ജാഥക്ക് കൊയിലാണ്ടിയിൽ സ്വീകരണം നല്‍കി

കൊയിലാണ്ടി: വഴിയോര കച്ചവടക്കാര്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കുക, ക്ഷേമനിധി രൂപീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വഴിയോര കച്ചവടതൊഴിലാളി ഫെഡറേഷന്‍ സി. ഐ. ടി. യു. സംഘടിപ്പിക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ ഭാഗമായുള്ള സംസ്ഥാന ജാഥക്ക് കൊയിലാണ്ടിയില്‍ സ്വീകരണം നല്‍കി.

സ്വീകരണയോഗം നഗരസഭ ചെയര്‍മാന്‍ അഡ്വ.കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. എം. എ. ഷാജി അദ്ധ്യക്ഷത വഹിച്ചു. ജാഥാ ലീഡര്‍ ആര്‍.വി.ഇഖ്ബാല്‍, ഡെപ്യൂട്ടി ലീഡര്‍ ഡോ. പ്രദീപ് കുമാര്‍, മാനേജര്‍ എം.എച്ച്.സലീം, യു.കെ.പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. പി. വി. മുഹമ്മദ് സ്വാഗതവും കെ.എം.കരീം നന്ദിയും പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *