വിയ്യൂർ വീക്ഷണം കലാവേദി സീനിയർ വിഭാഗം സംഗീത അരങ്ങേറ്റം ശ്രീ പിഷാരികാവ് സരസ്വതി മണ്ഡപത്തിൽ നടന്നു

കൊയിലാണ്ടി: വിയ്യൂർ വീക്ഷണം കലാവേദി സീനിയർ വിഭാഗം സംഗീത അരങ്ങേറ്റം ശ്രീ പിഷാരികാവ് സരസ്വതി മണ്ഡപത്തിൽ നടന്നു.
ജീവിതത്തിന്റെ നാനാ തുറകളിലുള്ള പ്രാദേശിക കലാകാരന്മാർ കഴിഞ്ഞ ഒരു വർഷമായി ഉമാദേവി ടീച്ചറുടെ ശിക്ഷണത്തിൽ പരിശീലനം നേടുന്നു. തങ്ങളുടെ ജോലിക്കിടയിലും സമയം കണ്ടെത്തിയാണ് എല്ലാവരും പരിശീലനം പൂർത്തിയാക്കിയത്.
.

.
സ്ത്രീകളും പുരുഷന്മാരുമടക്കം 18 പേർ ഉണ്ട്. വീക്ഷണം കലാവേദിയുടെ നെടുംതൂണായ കരുണൻ മാഷാണ് ഇവർക്ക് നേതൃത്വം നൽകുന്നത്.
സംഗീതത്തോടുള്ള അമിതമായ ആഗ്രഹമാണ് ജീവിത പ്രയാസങ്ങൾക്കിടയിലും ഇവരെ പരിശീലനത്തിലെത്തിച്ചത്. ഏറെ സംതൃപ്തിയോടെയാണ് പിഷാരികാവ് ഭഗവതിക്ക് മുമ്പിൽ സംഗീത പുഷ്പാർച്ചന നടത്തിയത്
