വിയ്യൂർ സാഗർ ലൈബ്രറി നേതൃത്വത്തിൽ ഷൂടൗട്ട് മത്സരം സംഘടിപ്പിച്ചു

വിയ്യൂർ: ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി വിയ്യൂർ സാഗർ ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ ലൈബ്രറി പരിസരത്ത് ഷൂടൗട്ട് മത്സരം സംഘടിപ്പിച്ചു. ലൈബ്രറി സെക്രട്ടറി സുനിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞയും, ദീപം തെളിയിക്കലും വിജയരാജ് കെ.ടി, മണി ടി.പി, വിമേഷ്, സതീഷ് കെ, രത്നകുമാർ, പ്രവി എൻ.കെ. തുടങ്ങിയവർ നേതത്വം നൽകി.
