KOYILANDY DIARY.COM

The Perfect News Portal

വിശ്വൻ മന്ദങ്കാവ് അനുസ്മരണം ഇന്ന്

നടുവണ്ണൂർ: വിശ്വൻ മന്ദങ്കാവ് അനുസ്മരണം ഇന്ന്. കലാകാരനായും സംഘാടകനായും നിറഞ്ഞു നിന്ന് ജനങ്ങളുടെ ഹൃദയം കവർന്ന വിശ്വൻ മാസ്റ്ററുടെ ഓർമദിനമാണ് ഇന്ന്. 1990 കളിൽ കേരളത്തിൽ സമ്പൂർണ്ണ സാക്ഷരതാ പദ്ധതി നടന്നു കൊണ്ടിരിക്കുമ്പോൾ ആകാശവാണിയിലൂടെയുള്ള പരിപാടിയിലെ കല്യാണേടത്തിയും മറ്റു കഥാപാത്രങ്ങളും എന്നും ജനങ്ങളുടെ മനസ്സിൽ നിറഞ്ഞു നില്ക്കും. 2024 ജൂൺ 1 ന് നടുവണ്ണൂർ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം & വായനശാല വളപ്പിൽ വിശ്വൻ മന്ദങ്കാവ് അനുസ്മരണം നടക്കും. ഉദ്ഘാടനം സി. സുധീഷ് നിർവഹിക്കും. 
 വിശ്വൻ മാഷെപ്പറ്റി അല്പം…..
“ചിലർ അങ്ങനെയാണ്. കാലത്തിൻ്റെ ഓർമച്ചുവരിൽ സ്നേഹത്തിൻ്റെ വല്ലാത്തോരു നൊമ്പരം വരച്ചുകൊണ്ടേയിരിക്കും. കാലമെത്ര കഴിഞ്ഞാലും വിശ്വൻ മാഷ് പകർന്നു തന്ന അതിരില്ലാത്ത സ്നേഹസുഗന്ധം ഈ നാടിൻ്റെ നൻമ മുറ്റത്ത് നിറഞ്ഞു നിൽക്കും. ഓർമ്മ നശിക്കുന്ന കാലം വരെ ഓർക്കാൻ ഒരു പാട് അനുഭവങ്ങൾ നമുക്ക് തന്നിട്ടാണ് മാഷ് തിരശ്ശീലയ്ക്ക് പിന്നിലേക്ക് നടന്നു കയറി പോയത്. കലാകാരനായും സംഘാടകനായും നിറഞ്ഞു നിന്ന് ആരോടൊക്കെയോ ഉള്ള പ്രതിഷേധം കളിയിലും ചിരിയിലും തമാശയിലും നിറച്ച് നൻമ കൊണ്ട് നാട്ടുകാരുടെ ഹൃദയം തൊട്ട പ്രിയപ്പെട്ട വിശ്വൽ മാഷ്. ഇങ്ങനെ ഒരു മനുഷ്യൻ ഈ ഗ്രാമത്തിൽ ജീവിച്ചിരുന്നു എന്ന് വരും തലമുറ ഓർത്തു കൊണ്ടേയിരിക്കും.”
Share news