വിവരാവകാശ പ്രവർത്തകൻ ഷമീർ നളന്ദയ്ക്ക് നേരെ അക്രമം
കൊയിലാണ്ടി: വിവരാവകാശ പ്രവർത്തകൻ ഷമീർ നളന്ദയ്ക്ക് നേരെ അക്രമം. കഴിഞ്ഞദിവസം ഉള്ളിയേരി പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് ഷമീർ നളന്ദയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ഉള്ളിയേരി സ്വദേശികളായ സഞ്ജു, സജിൽ എന്നിവർ ചേർന്നാണ് മർദ്ദിച്ചത്.
.

.
ഉള്ളിയേരിയിൽ പ്രവർത്തിക്കുന്ന ഒരു ഇൻഷൂറൻസ് സ്ഥാപനവുമായി ബന്ധപ്പെട്ട് വിവരാവകാശ അപേക്ഷ നൽകിയതിന്റെ പ്രതികാരമായാണ് മർദ്ദനമെന്ന് ഷമീർ നളന്ദ പറഞ്ഞു. മർദ്ദനത്തിൽ ചെവിക്ക് പരിക്കേറ്റ ഷമീർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അത്തോളി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.



