സൈരി വായനശാലയുടെ ആഭിമുഖ്യത്തിൽ വിജ്ഞാന സാഹിത്യശിൽപ്പശാല വർണ്ണ കൂടാരം സംഘടിപ്പിച്ചു

ചേമഞ്ചേരി: തിരുവങ്ങൂർ സൈരി വായനശാലയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള വിജ്ഞാന സാഹിത്യശിൽപ്പശാല വർണ്ണ കൂടാരം സംഘടിപ്പിച്ചു. നേതൃസമിതി അംഗം കെ.വി സന്തോഷ് ഉദ്ഘാടനം ചെയ്തു. പി സി നാരായണദാസ് അധ്യക്ഷത വഹിച്ചു. ഉണ്ണികുന്നോൽ ശിൽപശാല നിയന്ത്രിച്ചു. കെ. രഘുനാഥ് സ്വാഗതവും സുജാത ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
