KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് സൗത്ത് യു.പി സ്കൂളിൽ വിദ്യാരംഗം സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു

കുറുവങ്ങാട് സൗത്ത് യു.പി സ്കൂളിൽ വിദ്യാരംഗം സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു. വായനാ മാസാചരണത്തിൻ്റെ ഭാഗമായി നടത്തിയ വിദ്യാരംഗം സാഹിത്യ വേദിയുടെയും സ്കൂളിലെ വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രശസ്ത സിനിമ, നാടക നടൻ മുഹമ്മദ് പേരാമ്പ്ര നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് റഊഫ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

വായനാ മാസാചരണത്തിൻ്റെ ഭാഗമായി നടത്തിയ അമ്മ വായനയ്ക്കൊരു സമ്മാനം, അമ്മമാർക്കുള്ള സാഹിത്യ ക്വിസ്, കുട്ടികൾക്കുള്ള ക്വിസ് മത്സരം എന്നിവയിലെ വിജയികൾക്ക് ചടങ്ങിൽ വെച്ച് സമ്മാനം നൽകി. എൽ.കെ.ജി മുതൽ ഏഴാം ക്ലാസ്സ് വരെയുളള തിരഞ്ഞടുക്കപ്പെട്ട കുട്ടികളുടെ പുസ്തകം പരിചയപ്പെടുത്തൽ, അക്ഷര മനുഷ്യൻ തുടങ്ങിയ പരിപാടികളോട് കൂടിയായിരുന്നു സ്കൂളിലെ വായനാ മാസാചരണത്തിന് തുടക്കം കുറിച്ചത്.

തുടർന്ന് അദ്ധ്യാപകരായ കെ. റിയാസ്, ഡി.കെ.ബിജു, കെ.പി.ഹാസിഫ്, പി.കെ.സജുന എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എം.സുലൈഖ ടീച്ചർ ചടങ്ങിന് സ്വാഗതം പറഞ്ഞു.

Advertisements
Share news