പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാനായി ഇളയിടത്ത് വേണുഗോപാൽ ചുമതലയേറ്റു

കൊല്ലം ശ്രീ പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാനായി ഇളയിടത്ത് വേണുഗോപാൽ ചുമതലയേറ്റു. ഇന്ന് നടന്ന യോഗത്തിൽ പാരമ്പര്യ ട്രസ്റ്റി ബോർഡ് മെമ്പർ പുനത്തിൽ നാരായണൻകുട്ടി നായരാണ് വേണുഗോപാലിൻ്റെ പേര് നിർദ്ദേശിച്ചത്. മുൻ ചെയർമാൻ വാഴയിൽ ബാലൻ നായർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

ട്രസ്റ്റി ബോർഡ് മെമ്പർമാരായ കീഴയിൽ ബാലൻ നായർ, മുണ്ടക്കൽ ഉണ്ണികൃഷ്ണൻ നായർ, എരോത്ത് അപ്പുക്കുട്ടി നായർ, സി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, ടി. ശ്രീപുത്രൻ, പി. പി. രാധാകൃഷ്ണൻ, എം. ബാലകൃഷ്ണൻ, എക്സിക്യൂട്ടീവ് ഓഫീസർ ടി.ടി. വിനോദൻ എന്നിവർ യോഗത്തിൽ സന്നിഹിതരായി.

