KOYILANDY DIARY.COM

The Perfect News Portal

വേണാട് എക്‌സ്പ്രസിന് ഇന്നുമുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പില്ല

വേണാട് എക്‌സ്പ്രസിന് ഇന്നുമുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പില്ല. പകരം എറണാകുളം ടൗൺ സ്റ്റേഷനിലാണ് ട്രെയിൻ നിർത്തുക. സൗത്ത് സ്റ്റേഷനിൽ എത്തേണ്ട യാത്രക്കാർ തൃപ്പൂണിത്തുറയിലോ ടൗൺ സ്റ്റേഷനിലോ ഇറങ്ങി യാത്രയ്ക്കായി ബദൽ മാർഗ്ഗം ഉപയോഗിക്കേണ്ടിവരും.

എൻജിൻ മാറ്റാൻ വേണ്ടിവരുന്ന അധികസമയം സൗത്ത് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളുടെ ലഭ്യതക്കുറവ് എന്നിവയാണ് വേണാട് എക്‌സ്പ്രസ് നോർത്ത് വഴി മാത്രമാക്കാനുള്ള കാരണം. എന്നാൽ സൗത്ത് സ്റ്റേഷനിലെ സ്റ്റോപ്പ് ഒഴിവാക്കിയത് ജോലിക്കും മറ്റും എറണാകുളത്തെത്തുന്ന സ്ഥിരം യാത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ട്.

Share news