KOYILANDY DIARY.COM

The Perfect News Portal

വെള്ളാപ്പള്ളി നടേശനെ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയതിൽ പ്രതിഷേധിച്ചു

കൊയിലാണ്ടി: വെള്ളാപ്പള്ളി നടേശനെ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയതിൽ SNDP യോഗം കൊയിലാണ്ടി യൂണിയൻ കൗൺസിൽ ശക്തമായി പ്രതിഷേധിച്ചു. സാമൂഹ്യ സമത്വത്തിനായി അരുളി ചെയ്ത ശ്രീനാരായണഗുരുദേവന്റെ ആശയം മുറുകെ പിടിച്ചു പ്രവർത്തിക്കുന്ന എസ്എൻഡിപി യോഗം പ്രവർത്തകരുടെ അനിഷേധ്യ നേതാവായ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒറ്റപ്പെടുത്തുവാൻ കേരളീയ സമൂഹം അനുവദിക്കില്ലെന്ന് യോഗം പ്രഖ്യാപിച്ചു.
യൂണിയൻ സെക്രട്ടറി പറമ്പത്ത് ദാസൻ യോഗം ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ പ്രസിഡണ്ട് കെ എം രാജീവൻ അധ്യക്ഷത വഹിച്ചു. സംഭവത്തിൽ യോഗം അഗാധമായ ഉൽക്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി. ഡയറക്ടർ ബോർഡ് മെമ്പർ ശ്രീധരൻ കെ കെ, വൈസ് പ്രസിഡണ്ട് സുരേന്ദ്രൻ വി കെ, കൗൺസിലർമാരായ സുരേഷ് മേലെ പുറത്ത്, ഓ ചോയിക്കുട്ടി, കെ കെ കുഞ്ഞികൃഷ്ണൻ, എം പി പുഷ്പൻ, കെ വി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
Share news