KOYILANDY DIARY.COM

The Perfect News Portal

ഫുനകോഷി ഷോട്ടോക്കാൻ കരാത്തെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

കൊയിലാണ്ടി കുറുവങ്ങാട് സെൻട്രൽ ഫുനകോഷി ഷോട്ടോക്കാൻ കരാത്തെ ഓർഗനൈസേഷൻ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കരാത്തെ ബെൽറ്റ്‌ കൈമാറൽ, 7th DAN ബ്ലാക്ക് ബെൽറ്റ്‌ ജേതാവ് ഷിഹാൻ ബാബു മാസ്റ്ററെ ആദരിക്കൽ, സംഗീത വിരുന്ന് എന്നവയാണ് സംഘടിപ്പിച്ചത്. കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ ബിജു എം. വി ഉദ്ഘാടനം ചെയ്തു. ബവീഷ് അധ്യക്ഷത വഹിച്ചു. 
 ഈ കാലഘട്ടത്തിൽ കരാത്തെ പരിശീലിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സിഐ ബിജു ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. കുട്ടികൾക്കുള്ള ബെൽറ്റ്‌ വിതരണവും തുടർന്ന് ബാബു മാസ്റ്ററെ പൊന്നാടയും അണിയിച്ച് ആദരിച്ചു. കൊയിലാണ്ടി നഗരസഭ കൗൺസിലർമാരായ സുധ സി, വത്സരാജ് കോളോത്ത് എന്നിവർ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ദോജോയിൽ തന്നെ പഠിക്കുന്ന രാഹുലും ഭാര്യ ജിൻഷയും ഒരുക്കിയ സംഗീത വിരുന്ന്  നാട്ടുകാർക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കും വേറിട്ട അനുഭവമായി മാറി. കരാത്തെ ബ്ലാക്ക് ബെൽറ്റ്‌ കരസ്ഥലമാക്കിയ അനുവിന്ദ സത്യൻ സ്വാഗതവും പി ടി എ പ്രസിഡണ്ട്‌ വിപിന ഷൈജു നന്ദിയും പറഞ്ഞു. 
Share news