KOYILANDY DIARY.COM

The Perfect News Portal

ഭിന്നശേഷി വിദ്യാർത്ഥിയുടെ ഹോം ലൈബ്രറിയിലേക്ക് പുസ്തകങ്ങളുമായി വന്മുകം-എളമ്പിലാട് സ്കൂൾ വിദ്യാർത്ഥികൾ

ചിങ്ങപുരം: ഭിന്നശേഷി വിദ്യാർത്ഥിയുടെ ഹോം ലൈബ്രറിയിലേക്ക് പുസ്തകങ്ങളുമായി വന്മുകം – എളമ്പിലാട് സ്കൂൾ വിദ്യാർത്ഥികൾ. സ്പെഷ്യൽ റഫറൻസ് ഹോം ലൈബ്രറിയൊരുക്കി ശ്രദ്ധേയയായ പൂർവ്വവിദ്യാർത്ഥി ഷദ യൂസഫിൻ്റെ ലൈബ്രറിയിലേക്ക് വായനാ വാരാചരണത്തോടനുബന്ധിച്ച് വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ പുസ്തകങ്ങൾ കൈമാറി. നേരത്തെ 2018 ൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെ വീടുകളിലും ലൈബ്രറി സ്ഥാപിച്ച് സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ്ണ ഹോം ലൈബ്രറി വിദ്യാലയമായി ഈ സ്കൂൾ മാറിയിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് പുസ്തക വിതരണം നടത്തിയത്.
കുട്ടികൾക്കായി ഭിന്നശേഷി വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട ചിത്ര പ്രദർശനവും 
വീട്ടിൽ ഒരുക്കിയിരുന്നു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ജീവാനന്ദൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡൻ്റ് പി.കെ. തുഷാര അധ്യക്ഷത വഹിച്ചു. യുവ എഴുത്തുകാരി നൂർബിഹ അബ്ദുള്ള മുഖ്യാതിഥിയായി. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്, വി.ടി. ഐശ്വര്യ, പി. നൂറുൽഫിദ, മുഹമ്മദ് റയ്ഹാൻ എന്നിവർ പ്രസംഗിച്ചു.
Share news