സംസ്ഥാന തല ഗാന്ധി ക്വിസ്സ് മത്സരത്തിൽ വന്മുകം – എളമ്പിലാട് എം.എൽ.പി.സ്കൂളിന് രണ്ടാം സ്ഥാനം

ചിങ്ങപുരം: കേരള അറബിക് ടീച്ചേഴ്സ് ഫെഡററേഷൻ ഐ.ടി. വിംഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സംസ്ഥാന തല ഓൺലൈൻ ഗാന്ധി ക്വിസ്സ് മത്സരത്തിൽ വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി ശിവദ് ആർ കൃഷ്ണ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
.

.
സ്കൂളിൽ നടന്ന ചടങ്ങിൽ സമ്മാന ദാനം കെ.എ.ടി.എഫ് ഐ.ടി. വിംഗ് സംസ്ഥാന ജോ. കൺവീനർ കെ.കെ. അൻസാർ നിർവ്വഹിച്ചു.
പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് അധ്യക്ഷത വഹിച്ചു. കെ.എ.ടി.എഫ് ഉപജില്ലാ പ്രസിഡണ്ട് എൻ. ഫിയാസ്, സെക്രട്ടറി എം. ഫഹദ്, എസ്.ആർ.ജി. കൺവീനർ പി.കെ.അബ്ദുറഹ്മാൻ, സ്കൂൾ ഡെപ്യൂട്ടി ലീഡർ
ടി.പി. ജസ മറിയം, സി. ഖൈറുന്നിസാബി, വി.ടി.ഐശ്വര്യ, എന്നിവർ സംസാരിച്ചു.
