കുതിരവട്ടം മാനസികആരോഗ്യ കേന്ദ്രത്തിൽ അടിയന്തിരമായി സെക്യൂരിറ്റി സംവിധാനം ശക്തിപ്പെടുത്തണം: കെ.ജി.എൻ.എ

കുതിരവട്ടം മാനസികആരോഗ്യ കേന്ദ്രത്തിൽ അടിയന്തിരമായി സെക്യൂരിറ്റി സംവിധാനം ശക്തിപ്പെടുത്തണം: കെ.ജി.എൻ.എ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അർദ്ധരാത്രി രോഗിയെ ചികിത്സിക്കുന്നതിനിടെ രോഗിയിൽ നിന്നും ക്രൂര മർദ്ദനം ഏൽക്കുകയും. 7 ആം വാർഡിൽ ചികിത്സയിലുള്ള രോഗിക്ക് ഇഞ്ചക്ഷൻ നൽകി തിർച്ചിറങ്ങാൻ നോക്കുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാരെ തള്ളിയിട്ട രോഗി നഴ്സിംഗ് ഓഫീസറെ ചവിട്ടി വീഴ്ത്തുകയുമുണ്ടായി.

വീഴ്ച്ചയുടെ ആഘാതത്തിൽ വലതു കൈ പൊട്ടുകയും കണ്ണിന് മുകളിൽ പരുക്കേൽക്കുകയും ചെയ്തു. തുടർന്ന് നഴ്സിംഗ് ഓഫീസറെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ചികിത്സയിയ്ക്ക് വിധേയയാക്കിയിരിക്കുയാണ്. നിലവിൽ 20 സെക്യൂരിറ്റി ജീവൻകാരുടെ കുറവാണ് കുതിരവട്ടം മാനസിക ആരോഗ്യകേന്ദ്രത്തിൽ ഉള്ളതെന്ന് ജെ.ജി.എൻ.എ. നേതാക്കൾ പറഞ്ഞു. ജീവനക്കാരുടെ കുറവ് ആശുപത്രി പ്രവർത്തനത്തിലും ജീവനക്കാരുടെ സുരക്ഷയിലും വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.

അടിയന്തിരമായി സെക്യൂരിറ്റി സംവിധാനം ശക്തിപ്പെടുത്തണമെന്ന് കേരള ഗവ നഴ്സസ് അസോസിയേഷൻ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. നഴ്സിംഗ് വിഭാഗം ജീവനക്കാരുടെ ഉൾപ്പെടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ ആശുപത്രി അധികൃതർ അടിയന്തിരമായി സ്വീകരിക്കണം അസോസിയേഷൻ വ്യക്തമാക്കി. ജില്ലാ സെക്രട്ടറി പ്രജിത്ത് പി, പ്രസിഡണ്ട് സ്മിത വിപി എന്നിവർ പ്രസ്താവനിയിലൂടെ ആവശ്യപ്പെട്ടു.
