കെ.പി.എസ്.ടി.എ ഉപജില്ല കൺവെൻഷനും യാത്രയയപ്പ് സമ്മേളനവും

പാഠപുസ്തകങ്ങളിൽ നിന്നും ദേശീയ നേതാക്കളെ മാറ്റി നിർത്താനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് കെ.പി എസ് ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ. ചരിത്രത്തെ വികലമാക്കാൻ ശ്രമിക്കുന്നവർക്ക് ചരിത്രത്തിൽ സ്ഥാനം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.പി.എസ്.ടി.എ കൊയിലാണ്ടി ഉപജില്ല കൺവെൻഷനും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപജില്ല പ്രസിഡണ്ട് കെ. എസ് നിഷാന്ത് അധ്യക്ഷത വഹിച്ചു.

ജില്ല ട്രഷറർ ടി. ബിനു മുഖ്യപ്രഭാഷണം നടത്തി. പി.കെ രാധാകൃഷ്ണൻ, കെ.എം.മണി, എൻ. ശർമ്മിള,
എം.സ്. ബൈജ റാണി, കെ. കെ. മനോജ്, ബാസിൽ പാലിശ്ശേരി, സി. സബിന എന്നിവർ സംസാരിച്ചു.
സർവ്വീസിൽ നിന്നും വിരമിക്കുന്ന വി.വി. പത്മജ, കെ അബ്ദുൾ ബഷീർ, പി. ജമാൽ, ബാലചന്ദ്രൻ നാമംഗലത്ത് എന്നിവർക്കുള്ള ഉപഹാരവും കൈമാറി.
Advertisements

