KOYILANDY DIARY

The Perfect News Portal

ട്രാൻസ്ഫോർമറും പോസ്റ്റുകളും തകർത്ത് 500 മീറ്ററോളം ബൈക്ക് വലിച്ചുകൊണ്ടുപോയി. യാത്രികൻ തലനാരിഴക്ക് രക്ഷപ്പെട്ടു

കൊയിലാണ്ടി: ട്രാൻസ്ഫോർമറും പോസ്റ്റുകളും തകർത്ത് അണ്ടർപ്പാസ് മുതൽ കൊയിലാണ്ടി മേൽപ്പാലം വരെ 500 മീറ്ററോളം ബൈക്ക് വലിച്ചുകൊണ്ടുപോയി. പിറകെ ഓടിക്കൂടിയ നാട്ടുകാർ ജീവൻ പണയംവെച്ച് ലോറി തടഞ്ഞ് നിർത്തിക്കുകയായരുന്നു. ബൈക്കുടമ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. 500 മീറ്ററോളം എല്ലാം തകർത്ത് മദ്യ ലഹരിയിൽ മുന്നേറിയ വഗാഡ് കമ്പനിയുടെ ലോറി ഡ്രൈവർ എന്ത് ലഹരിയാണ് അകത്താക്കിയതെന്ന് നാട്ടുകാർക്ക് അറിയില്ല. ഇന്നലെ രാത്രി 11.30 ഓടെയാണ് അണ്ടർപ്പാസിന് സമീപമുളള ട്രാൻസ്ഫോർമറും ഇലക്ട്രിക് പോസ്റ്റുകളും മതിലുകളും ഇടിച്ച് തകർത്ത് സനിമാ സ്റ്റൈലിൽ വഗാഡിൻ്റെ ലോറി കൊയിലാണ്ടി പട്ടണത്തിലേക്ക് നീങ്ങിയത്.

മേൽപ്പാലത്തിൽ വെച്ച് ലോറി തടഞ്ഞ് നിർത്തുമ്പോൾ 80 ശതമാനവും പൊളിഞ്ഞ് പാട്ടപോലെയായ ആക്രിക്കടയിലേതെന്ന് തോന്നിക്കുന്ന ഒരു ബൈക്കിൻ്റെ രൂപം മാത്രമാണ് കണ്ടെത്തിയത്. ട്രാൻസ്ഫോർമറിലും ഇലക്ടിക് പോസ്റ്റിലും ഉണ്ടായിരുന്ന അലൂമിനിയം കമ്പികൾ ബൈക്കിലും ബാക്കി ലോറിക്കടിയിലും കുടുങ്ങി കിടപ്പായിരുന്നു.

Advertisements

അതിനടിയിൽ കുടുങ്ങിയ ഒരു ബൈക്ക് യാത്രികൻ എങ്ങനെ രക്ഷപ്പെട്ടു എന്ന് ആർക്കും പറയാനാകുന്നില്ല. ചോരയൊലിപ്പിച്ച് റോഡിൽ കിടക്കുന്ന ഒരാളെയാണ് നാട്ടുകാർക്ക് കാണാൻ സാധിച്ചത്. 500 മീറ്റർ അപ്പുറമുള്ള മേൽപ്പാലത്തിന് മുകളിൽ വരെ ബൈക്ക് വലിച്ചുകൊണ്ട്പോന്നതിനിടയിൽ എപ്പോഴോ ആ ബൈക്ക് യാത്രക്കാരൻ പിടിവിട്ട് പുറത്തേക്ക് പോകുകയായിരുന്നെന്നാണ് മനസിലാക്കുന്നത്. അത്കൊണ്ടായിരിക്കാം യാത്രികൻ്റെ ജീവൻ തിരിച്ചുകിട്ടിയത്. ഇല്ലെങ്കിൽ ചവിട്ടിക്കൂട്ടിയപോലെയുള്ള ബൈക്കിനൊപ്പം ആ യാത്രികനും ഉണ്ടാകുമായിരുന്നു. മറ്റ് രണ്ട് പേർക്കും കാര്യമായ പരിക്കേറ്റിറ്റുണ്ട്. കൂടാതെ 6 ബൈക്കുകൾക്കും കാര്യമായ തകരാർ സംഭവിച്ചിട്ടുണ്ട്.

Advertisements

എന്നാൽ മദ്യലഹരിയിൽ ഡ്രൈവർ ഇതൊന്നും അറിഞ്ഞമട്ടില്ല. നാട്ടുകാർ ഡ്രൈവറെ പിടിച്ച് പുറത്തിറക്കിയപ്പോൾ അയാൾക്ക് നിവർന്ന് നിൽക്കാൻ ആകുന്നില്ല എന്നാണ് എല്ലാവരും പറഞ്ഞത്. പിറകെ വന്ന വഗാഡ് കമ്പനിയുടെ മറ്റ് ലോറി ഡ്രൈവർമാരും മദ്യപിച്ചനിലയിലാണ് ഉണ്ടായിരുന്നതെന്ന് അറിയുന്നു. ലോറിയെയും ഡ്രൈവറെയും കസ്റ്റഡിലെടുത്ത് കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ശനിയാഴ്ച രാത്രി 11.30ഓടെ പ്രദേശത്തെ വൈദ്യൂതി ബന്ധം തകർന്നതോടെ നാടാകെ ഇരുട്ടിലായിരിക്കുകയാണ്. ഇന്ന് കെ.എസ്.ഇ.ബി അധികൃതർ ഇലക്ട്രിക് പോസ്റ്റുകൾ മാറ്റ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ തകർന്ന് കിടക്കുന്ന ട്രാൻസ്ഫോർമറും അതോടനുബന്ധിച്ചുള്ള പോസ്റ്റുകളും ഒന്നു ചെയ്യാൻ സാധിച്ചിട്ടില്ല. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ ഇനിയും രണ്ട് ദിവസം വേണ്ടിവരുമെന്നാണ് അറിയുന്നത്.