സെല്ലി കീഴൂർ എഴുതിയ കവിത ”റെയിൽപാളങ്ങൾ”
സെല്ലി കീഴൂർ എഴുതിയ കവിത ” റെയിൽപാളങ്ങൾ ”
അവസാന തീവണ്ടിയും കൺമുന്നിൽ
നിന്ന് മിന്നി മറയുംവരെ ചുവന്ന വെളിച്ചം ചങ്കിൽ പിടഞ്ഞ്
നിർവ്വചിക്കാനാവാത്ത
അനാഥത്വം നൽകുന്നവയാണ്
റെയിൽ പാളങ്ങൾ
ചിലപ്പോൾ
കുലുങ്ങി ചിരിക്കുന്ന
രതി ദേവതയാണ്
റെയിൽ പാളങ്ങൾ
കേൾവിയുടെ രസം പകർന്ന ഹൃദയതാളമാണ്
ചില നേരത്ത്റെയിൽ പാളങ്ങൾക്ക്
മറ്റു ചിലപ്പോൾ ചിന്നിച്ചിതറിയ മൃതശരീരങ്ങൾ
ചേർത്തു വെക്കുന്ന ആരാച്ചാരുടെ
ഭാവമാണ്
റെയിൽ പാളങ്ങൾക്ക്..
സെല്ലി കീഴൂർ