അശാസ്ത്രീയമായ ചികിത്സാ രീതികൾ അംഗീകരിക്കാൻ കഴിയില്ല; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: രാജ്യത്ത് നിലവിലില്ലാത്ത അശാസ്ത്രീയമായ ചികിത്സാ രീതികളും, നിയമപരമായി ചികിത്സയല്ലാത്ത പ്രവർത്തനങ്ങളും ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കേരളത്തിൽ ശാസ്ത്രീയമായ പ്രവർത്തനങ്ങളിലൂടെയാണ് മാതൃ, ശിശുമരണ നിരക്ക് കുറച്ചത്. എല്ലാവരും ഒരുമിച്ച് അശാസ്തീയ സമീപനങ്ങൾക്കെതിരെ ബോധവത്കരണം നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

ചട്ടിപ്പറമ്പിലെ വീട്ടിൽ പ്രസവത്തിനിടെ മൂന്ന് മണിക്കൂർ രക്തസ്രാവമുണ്ടായതാണ് യുവതിയുടെ മരണത്തിന് ഇടയാക്കിയത്. ബന്ധപ്പെട്ട ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കാൻ തയാറാകാത്തതും തുടർന്നുണ്ടായ യുവതിയുടെ മരണവും മനപൂർവമായ നരഹത്യയായാണ് കണക്കാക്കുന്നത്. ഇത്തരം പ്രവർത്തികൾ വളരെ അപകടകരമാണെന്ന് പൊതുജനങ്ങൾ തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു.

